HIGHLIGHTS : Cultural activist and writer KJ Baby passed away
സാംസ്‌കാരിക പ്രവര്‍ത്തകനും സാഹിത്യകാരനുമായ കനവ് ബേബി എന്ന കെ.ജെ ബേബി അന്തരിച്ചു. വയനാട് നടവയല്‍ ചീങ്ങോട്ടെ വീട്ടില്‍ അദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നാടക കലാകാരന്‍, സാഹിത്യകാരന്‍, ബദല്‍ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്ന നിലയിലെല്ലാം കെ ജെ ബേബി സ്വന്തം ഇടപെടലുകള്‍ അടയാളപ്പെടുത്തിയിരുന്നു.കനവ് എന്ന ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ വിദ്യാഭ്യാസം നല്‍കുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്.
നാടു ഗദ്ദിക, മാവേലി മന്റം, ഗുഡ് ബൈ മലബാര്‍ തുടങ്ങിയവ മുഖ്യ കൃതികള്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്. മാവേലി മന്റം എന്ന നോവലിന് ആണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. 1994 ലാണ് കനവ് എന്ന ബദല്‍ സ്‌കൂള്‍ ബേബി തുടങ്ങിയത്. കണ്ണൂരിലെ മാവിലായിയില്‍ 1954 ഫെബ്രുവരി 27നാണ് ബേബിയുടെ ജനനം.