അഫ്ഗാനില്‍ നിയന്ത്രണം വിട്ട ബസ് ട്രക്കിലും ബൈക്കിലും ഇടിച്ചു; 50ലധികം പേര്‍ക്ക് ദാരുണാന്ത്യം

കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ ഇറാനില്‍ നിന്ന് മടങ്ങിയെത്തിയ കുടിയേറ്റക്കാരുമായി പോയ ബസ് അപകടത്തില്‍പെട്ട് 50ലേറെ പേര്‍ മരിച്ചു. ബസ് ഒരു ട്രക്കിലും മോട്ടോര്‍ സൈക്കിളിലും ഇടിച്ചാണ് അപകടം സംഭവിച്ചത്. ബസിന്റെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ഹെറാത്ത് പ്രവിശ്യയിലെ പോലീസ് പറയുന്നു.

ഇറാനില്‍ നിന്ന് അടുത്തിടെ തിരിച്ചെത്തി തലസ്ഥാനമായ കാബൂളിലേക്ക് പോവുകയായിരുന്ന അഫ്ഗാനികളാണ് ബസിലുണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനിലെ പ്രവിശ്യാ ഉദ്യോഗസ്ഥന്‍ മുഹമ്മദ് യൂസഫ് സയീദി എഎഫ്പിയോട് ഇക്കാര്യം പറഞ്ഞു.

സമീപ മാസങ്ങളില്‍ ഇറാനില്‍ നിന്ന് നാടുകടത്തപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്ത അഫ്ഗാന്‍ വംശജരുടെ വലിയൊരു നിരയുടെ ഭാഗമാണ് അപകടത്തില്‍ മരിച്ചവര്‍. ഹെറാത്ത് നഗരത്തിന് പുറത്തുള്ള ഗുസാര ജില്ലയിലാണ് അപകടം നടന്നത്. മരിച്ചവരില്‍ ഭൂരിഭാഗവും ബസിലുണ്ടായിരുന്നവരാണ്. ട്രക്കില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേരും മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന മറ്റ് രണ്ട് പേരും മരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top