‘വര്‍ണപ്പകിട്ട്’ ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം: ഫിലിം ഫെസ്റ്റിവല്‍ 21ന്

കോഴിക്കോട് : ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സര്‍ഗവാസനയും കാലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി സാമൂഹികനീതി വകുപ്പ് ഓഗസ്റ്റ് 21 മുതല്‍ 23 വരെ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ‘വര്‍ണപ്പകിട്ട്’ കലോത്സവത്തിന്റെ ഭാഗമായി ഏകദിന ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. ഓഗസ്റ്റ് 21ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെയാണ് ക്വിയര്‍, ട്രാന്‍സ്ജെന്‍ഡര്‍ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ കൈരളി, ശ്രീ തിയേറ്ററുകളിലായി പ്രദര്‍ശിപ്പിക്കുക.
21ന് രാവിലെ 10 മുതല്‍ ജൂബിലി ഹാളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, മനുഷ്യാവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സെമിനാറും നടക്കും. കൂടുതല്‍ വിവരങ്ങള്‍ 0471-2306040 നമ്പറില്‍ ലഭിക്കും.

സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘വർണപ്പകിട്ട്’ സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവത്തിന്റെ പ്രചാരണാർഥം കോഴിക്കോട് ബീച്ചിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഫ്ലാഷ്മോബ്, ഫോട്ടോ പോയിന്റ് അനാച്ഛാദനം, ഹാൻഡ് ബാൻഡ് വിതരണം തുടങ്ങിയ പരിപാടികളാണ് വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തിൽ നടന്നത്.

ഓഗസ്റ്റ് 21,22,23 തീയതികളിലാണ് കോഴിക്കോട്ട് ട്രാൻസ്ജെൻഡർ കലോത്സവം അരങ്ങേറുന്നത്. ദേശീയ സെമിനാർ, ഫിലിം ഫെസ്റ്റിവൽ, കലാമത്സരങ്ങൾ എന്നിവ കലോത്സവത്തിന്റെ ഭാഗമായി നടക്കും.

പരിപാടിയിൽ സാമൂഹികനീതി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ ഷീബ മുംതാസ്, ജില്ലാ സാമൂഹികനീതി ഓഫീസർ അഞ്ജു മോഹൻ, കെ എസ് എസ് എം റീജിയണൽ ഡയറക്ടർ ഡോ. സൗമ്യ, പ്രൊബേഷൻ ഓഫീസർ പി എൻ ശരണ്യ, എൻ എസ് എസ് ജില്ലാ കോഓഡിനേറ്റർ ഡോ. ഫസീൽ അഹമ്മദ്, പ്രൊബേഷൻ അസിസ്റ്റൻ്റ് പി സജീർ എന്നിവർ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top