വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി

തിരൂർ: ഇൻസ്റ്റഗ്രാംവഴി യുവതിയെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് മുങ്ങിയ തിരൂർ സ്വദേശിയായ യുവാവിനെതിരെ തിരൂർ പൊലീസ് കേസെടുത്തു. തിരൂർ കാഞ്ഞിരക്കോൽ മുന്നായിക്കാട്ടിൽ മുഹമ്മദ് ഇഖ്ബാലിനെതിരെ (34)യാണ് പൊലീസ് കേസെടുത്തത്.

തമിഴ്നാട് കന്യാകുമാരി സ്വദേശിനിയായ 29കാരി നൽകിയ പരാതിയിലാണ് കേസ്. ഗൾഫിലായിരുന്ന യുവാവ് ഇൻസ്റ്റഗ്രാംവഴി യുവതിയുമായി പരിചയത്തിലാകുകയും അവധിക്ക് നാട്ടിലെത്തിയപ്പോൾ യുവതിയെ തിരൂരിലേക്ക് വിളിച്ചുവരുത്തി വിവാഹവാഗ്ദാനം നൽകി പീഡിപ്പി ച്ചുവെന്നാണ് പരാതി.

യുവാവ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top