പാര്‍ക്ക് വൃത്തിയാക്കുന്നതിനിടെ കളഞ്ഞുകിട്ടിയ പണം ഉടമയെ തിരികെയേല്‍പ്പിച്ചു

തിരൂര്‍: പാര്‍ക്ക് വൃത്തിയാക്കുന്നതിനിടെ കളഞ്ഞുകിട്ടിയ പണം ഉടമയെ തിരികെയേല്‍പ്പിച്ച് ശുചീകരണ തൊഴിലാളി. തിരൂര്‍ നഗര സഭ ഇ എം എസ് കമ്യൂണിറ്റി പാര്‍ക്കിലെ ശുചീകരണ ജീവനക്കാരി തങ്കമണിക്കാണ് പണം ലഭിച്ച ത്. ഇവര്‍ പണം നഗരസഭാ ഓഫീസില്‍ എല്‍പ്പിക്കുകയായിരുന്നു.

തിരൂര്‍ സവേര ആശുപത്രിയില്‍ മെഡിക്കല്‍ ചെക്കപ്പിനെത്തിയ ആന്ധ്രപ്രദേശ് സ്വദേശിയായ യുവാവിന്റെ 15,000 രൂപയാണ് പാര്‍ക്കില്‍ നഷ്ടപ്പെട്ടത്. തിരച്ചില്‍ നടത്തുന്നതിന്റെ വിവരമറിഞ്ഞ് ഓഫീസിലെത്തുകയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തങ്കമണി പണം കൈമാറുകയുമായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top