നവജീവന്‍ ഇളയേടത്ത് ഹംസക്കോയ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് സംഘാടക സമിതി രൂപീകരിച്ചു

പരപ്പനങ്ങാടി: മുന്‍ സന്തോഷ് ട്രോഫി താരം അന്തരിച്ച ഇളയേടത്ത് ഹംസക്കോയയുടെ പേരില്‍ കേരളത്തിലെ പ്രമുഖ കോളേജ് ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള
ഇലവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഏപ്രില്‍ അവസാന വാരം പരപ്പനങ്ങാടി ചുടലപറമ്പ് മൈതാനത്ത് തുടക്കം കുറിക്കും.

നവജീവന്‍ വായനശാലയുടെ നേതൃത്വത്തില്‍ നടത്താനുദ്ദേശിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ സംഘാടക സമിതി രൂപീകരണ യോഗം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷമേജ്.എന്‍.എം ഉദ്ഘാടനം ചെയ്തു.

മുന്‍ സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് ചെയര്‍മാനും വായനശാല പ്രസിഡണ്ട് സനില്‍ നടുവത്ത് ജനറല്‍ കണ്‍വീനറുമായ് രൂപീകരിച്ച സംഘാടക സമിതിയില്‍ ടി.കെ അരവിന്ദന്‍, കെ.പി വാസുദേവന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും വിവിധ ക്ലബ് പ്രതിനിധികള്‍ കണ്‍വീനര്‍മാരുമാണ്. ഇളയേടത്ത് അഷ്‌റഫ്, ഇളയേടത്ത് ജസീല എന്നിവരുടെ സാന്നിധ്യത്തില്‍
മുനിസിപ്പല്‍ കൗണ്‍സിലര്‍ തുടിശ്ശേരി കാര്‍ത്തികേയന്‍, സൂരജ്.വി.കെ, നിധീഷ് തള്ളശ്ശേരി, ഷെമിത്ത് ലാല്‍, ലിജിത്ത് പി ദാസ്, വിനോദ് കെ.ടി, അബ്ബാസ്.സി, എന്നിവര്‍ സംസാരിച്ചു.എം.പ്രഭാകരന്‍ സ്വാഗതവും, ആനന്ദ് കളരിക്കല്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top