തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിന്ന് വിനോദയാത്ര പോയ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിന്നും കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ ബസ് പഴനിയില്‍ വെച്ച് മറിഞ്ഞു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. യാത്ര കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെ പഴനിയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടം സംഭവിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് 39 അംഗ സംഘം ഇവിടെ നിന് വിനോദയാത്ര പോയത്. സംഘത്തില്‍ 3 ഡോക്ടര്‍മാരും വിവിധ ജീവനക്കാരും ഉണ്ടായിരുന്നു. മുന്‍ ജീവനക്കാരും ഉണ്ടായിരുന്നു. അപകടം സംഭവിച്ചത് എങ്ങനെയെന്നത് വ്യക്തമല്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top