മഞ്ഞള്‍ കൃഷിയില്‍ വിജയഗാഥയുമായി അക്ഷയശ്രീ കൂട്ടായ്മ

തിരൂരങ്ങാടി :തിരൂരങ്ങാടി താലൂക്ക് സഹകാര്‍ ഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയശ്രീ പരസ്പര സഹായ സുസ്ഥിര വികസന മിഷന്‍ കൂട്ടായ്മയായ തത്വമസി അക്ഷയശ്രീ കരിപറമ്പ്
നാലുകണ്ടത്തില്‍ ഒരു ഏക്കറോളം സ്ഥലത്ത് മഞ്ഞള്‍ കൃഷി വിളവെടുപ്പ് ഉത്സവം നടത്തി.

വിളവെടുപ്പ് ഉത്സവം തിരൂരങ്ങാടി കൃഷി ഓഫീസര്‍ ആരുണി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സഹകാര്‍ ഭാരതി തിരൂരങ്ങാടി താലൂക്ക് പ്രസിഡന്റ് എം എസ് മനോജ്കുമാര്‍ അരിയല്ലൂര്‍ കൃഷി ഓഫീസറെ ആദരിച്ചു.തിരൂരങ്ങാടി നഗരസഭാ കൗണ്‍സിലര്‍ അലി സി എം മുഖ്യാതിഥിയായി

സി.സി ബൈജു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അക്ഷയശ്രീ മലപ്പുറം ജില്ലാ ഫെഡറേഷന്‍ അംഗം എം പി ദിലീപ്, പി എന്‍ സുന്ദരരാജന്‍, സുനില്‍ മലയില്‍, പി എന്‍ മോഹന്‍ദാസ്,പി എന്‍ ശ്രീകുമാര്‍ (ബാബു ), സെക്രട്ടറി പി നന്ദകുമാര്‍ . പ്രകാശന്‍ കുറുങ്ങോടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു

കുന്നത്ത് ഹരിദാസന്‍, വിനീഷ് എംപി, ജയചന്ദ്രന്‍ കെ കെ, അനില്‍കുമാര്‍ ഇല്ലത്ത്, ജയേഷ് ടി, നിധീഷ് കളത്തില്‍ തുടങ്ങിയവര്‍ വിളവെടുപ്പിന് നേതൃത്വം നല്‍കി

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top