HIGHLIGHTS : Organized Red Run Marathon
കോഴിക്കോട്:ജില്ലാ ആരോഗ്യവകുപ്പ്, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ യുവജനങ്ങളില്‍ എച്ച്‌ഐവി/എയ്ഡ്‌സ് അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച റെഡ് റണ്‍ മാരത്തണ്‍ മത്സരം കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിതേഷ് പി ഉദ്ഘാടനം ചെയ്തു. ജില്ലാ ടിബി ആന്‍ഡ് എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. സ്വപ്ന കെ വി അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ദുരന്തനിവാരണ നോഡല്‍ ഓഫീസര്‍ ഡോ. നവീന്‍, ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ ഷാലിമ ടി, ഡോ. മുഹസിന്‍ കെ ടി, ദിശ ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ പ്രിന്‍സ് എം ജോര്‍ജ്, ഡാറ്റാ മോണിറ്ററിങ് ഇവാലുവേഷന്‍ ഓഫീസര്‍ പ്രിയേഷ് എന്‍ ടി എന്നിവര്‍ സംസാരിച്ചു. സുരക്ഷാ പ്രൊജക്റ്റ്, ഐ സി ടി സി, ജില്ലാ ടി ബി കേന്ദ്രം, ജില്ലയിലെ ആരോഗ്യ വകുപ്പ് എന്നിവയിലെ ജീവനക്കാര്‍ ചേര്‍ന്ന് മത്സരം നിയന്ത്രിച്ചു.
കോഴിക്കോട് ജില്ലയിലെ വിവിധ കോളേജുകള്‍, ഹയര്‍ സെക്കന്‍ഡറി, സ്‌കൂളുകള്‍, പോളിടെക്‌നിക്, നഴ്‌സിംഗ് കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള 17 നും 25 നും ഇടയില്‍ പ്രായമുള്ള 150 ഓളം യുവജനങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. പുരുഷ, വനിത, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളിലാണ് മത്സരം നടന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ ക്യാഷ് പ്രൈസും സംസ്ഥാനതലത്തില്‍ നടക്കുന്ന മത്സരത്തിലേക്കുള്ള യോഗ്യതയും നേടി. യുവജനങ്ങള്‍ക്കിടയില്‍ എച്ച്‌ഐവി/എയ്ഡ്‌സ്, ലഹരി മരുന്നുകളുടെ ദുരുപയോഗം എന്നിവ തടയുക എന്ന ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം, ഫ്‌ലാഷ് മോബ് മത്സരം എന്നിവയും കൂടി യൂത്ത് ഫെസ്റ്റ് പരിപാടികളുടെ ഭാഗമായി നടത്തുന്നുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു