HIGHLIGHTS : 1 crore by District Panchayat of Kozhikode to the relief fund
ദുരന്തമുഖത്ത് നിന്ന് വയനാടിനെ തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സഹായമായി ഒരു കോടി രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരു കോടി രൂപ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ വി റീന, പി പി നിഷ, ജില്ലാ പഞ്ചായത്ത് അംഗം എം ധനീഷ് ലാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കോഴിക്കോട് ജില്ലയില്‍ ദുരന്തമുണ്ടായ വിലങ്ങാട് 10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് നേരത്തെ അറിയിച്ചിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു