ഓറഞ്ച് സ്മൂത്തി തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍:
2 ഓറഞ്ച്
1/2 കപ്പ് തൈര്(പുളിയില്ലാത്തത്)/യോഗോര്‍ട്ട്
1/2 കപ്പ് പാല്‍
റോബസ്റ്റ് പഴം-അരകഷ്ണം
1 ടേബിള്‍സ്പൂണ്‍ തേന്‍ (ആവശ്യമെങ്കില്‍)
ഐസ് ക്യൂബുകള്‍ (ആവശ്യമെങ്കില്‍)
തയ്യാറാക്കുന്ന രീതി:
ഓറഞ്ചുകള്‍ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കുക.
ഒരു ബ്ലെന്‍ഡറില്‍ ഓറഞ്ച് കഷണങ്ങള്‍, റോബസ്റ്റ് പഴം,തൈര്, പാല്‍, തേന്‍, ഐസ് ക്യൂബുകള്‍ എന്നിവ ചേര്‍ക്കുക.
എല്ലാം നന്നായി ബ്ലെന്‍ഡ് ചെയ്യുക.
സ്മൂത്തി ഒരു ഗ്ലാസ്സിലേക്ക് ഒഴിക്കുക.
തയ്യാറായ ഓറഞ്ച് സ്മൂത്തി ഉടന്‍ തന്നെ ഉപയോഗിക്കുക.
വേണമെങ്കില്‍ ഇതില്‍ മറ്റു പഴങ്ങളും ചേര്‍ക്കാവുന്നതാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



