പരപ്പനങ്ങാടി : വ്യാപാരി വ്യവസയി ഏകോപന സംസ്ഥാന അധ്യക്ഷനായിരുന്ന ടി . നസിറുദ്ധീന്റെ സ്മരണയില്‍ പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍ നിര്‍മിച്ചു നല്‍കിയ സ്‌നേഹ വീടിന്റെ താക്കോല്‍ ദാനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്‍് പി. കുഞ്ഞാവു ഹാജിയും പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി. പി. ഷാഹുല്‍ ഹമീദും ചേര്‍ന്ന് നിര്‍വഹിച്ചു.
മര്‍ച്ചന്‍്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അശറഫ് കുഞ്ഞാവാസ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ഉപാധ്യക്ഷന്‍ ബഷീര്‍ കാടാമ്പുഴ , വനിത വിങ്ങ് സംസ്ഥാന സെക്രട്ടറി ജമീല , വനിത വിങ്ങ് ജില്ല ഉപാധ്യക്ഷ കമറുന്നിസ , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി മലബാര്‍ ബാവ ഹാജി ,വിവിധ മണ്ഡലം കമ്മറ്റി പ്രസിഡന്റുമാരായ ഷിജു , മുഹമ്മദ് , ഇബ്‌റാഹീം കുട്ടി , മണ്ഡലം സെക്രട്ടറി ഫിറോസ് സെറാമിക് , സ്‌നേഹ വീട് ചെയര്‍മാന്‍ ചുക്കാന്‍ ഇബ്‌റാഹിം ഹാജി , എന്നിവര്‍ സംസാരിച്ചു.
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുജീബ് ദില്‍ദാര്‍ സ്വാഗതവും , ട്രഷര്‍ ഹരീഷ് ബ്രാസ് നന്ദിയും പറഞ്ഞു.
എം. വി. സിയാദ് , ജലീല്‍ റെഡ് റോസ് , സലിം പട്ടണത്ത് , ഏ . വി വിനോദ് , എം. വി. ബാവ ഹാജി , നിസാം ഇബ്‌റാഹിം ബാവ ഹാജി , ലത്വീഫ് കമ്പയിന്‍സ്, ആബിദ് , സമീര്‍, ജയ എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



