കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് ഓഫീസ് തുറന്നു

സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് ഓഫീസ് തുറന്നു

ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് പ്രത്യേകമായി ഒരുക്കിയ ഓഫീസ് മുറികള്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഭരണകാര്യാലയത്തിന്റെ പിന്‍ഭാഗത്തായുള്ള ഐ.ക്യു.എ.സി.-ഗവേഷണ ഡയറക്ടറേറ്റ് കെട്ടിടത്തിലാണ് നാല് ചേംബറുകള്‍ ഒരുക്കിയിട്ടുള്ളത്. സിന്‍ഡിക്കേറ്റംഗങ്ങളെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് സന്ദര്‍ശിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും മറ്റുള്ളവര്‍ക്കും ഓഫീസ് സംവിധാനം പ്രയോജനപ്പെടും.

രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷിന് യാത്രയയപ്പ്

രജിസ്ട്രാര്‍ പദവയില്‍ ബുധനാഴ്ച സേവനകാലാവധി പൂര്‍ത്തീകരിക്കുന്ന ഡോ. ഇ.കെ. സതീഷിന് കാലിക്കറ്റ് സര്‍വകലാശാല ഔദ്യോഗിക യാത്രയയപ്പ് നല്‍കി. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. ടി. മുഹമ്മദ് സലീം, സെനറ്റംഗങ്ങളായ ഡോ. ടി.എം. വാസുദേവന്‍, ഡോ. പി.എ. ബേബി ഷാരി, വി.എസ്. നിഖില്‍, പഠനവകുപ്പ് യൂണിയന്‍ ചെയര്‍മാന്‍ ബ്രവിന്‍, വിവിധ സംഘടനാ പ്രതിനിധികളായ ഡോ. വി.എല്‍. ലജിഷ്, ടി. ശബീഷ്, ടി.എം. നിശാന്ത് എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി രജിസ്ട്രാര്‍ സി.കെ. ബീന നന്ദി പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് പഠനവകുപ്പില്‍ പ്രൊഫസറായിരിക്കെ രജിസ്ട്രാര്‍ പദവിയിലെത്തിയ ഡോ. സതീഷ് പഠനവകുപ്പിലേക്ക്

പരീക്ഷാരജിസ്‌ട്രേഷന്‍

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷ്ണല്‍ ഫിനാന്‍സ് ആന്‍ഡ് എം.ബി.എ. ഹെല്‍ത് കെയര്‍ മാനേജ്‌മെന്റ് (2020 മുതല്‍ 2023 വരെ പ്രവേശനം), നാലാം സെമസ്റ്റര്‍ എം.ബി.എ. (സി.യു.സി.എസ്.എസ്. ഫുള്‍ടൈം, പാര്‍ട്ട് ടൈം) ജൂലായ് 2025 റഗുലര്‍, സപ്ലിമെന്ററി  പരീക്ഷക്ക് 12 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പിഴയില്ലാതെ 27 വരെയും 190 രൂപ പിഴയോടെ മാര്‍ച്ച് മൂന്ന് വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബിരുദം, തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ രണ്ടാം സെമസ്റ്റര്‍ ബി.ടി.എ. എന്നിവയുടെ ഏപ്രില്‍ 2025 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 17 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ മാര്‍ച്ച് മൂന്ന് വരെയും 190 രൂപ പിഴയോടെ മാര്‍ച്ച് ആറ് വരെയും അപേക്ഷിക്കാം.


പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എം.സി.എ. നവംബര്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവക്ക് 20 വരെ അപേക്ഷിക്കാം.
രണ്ടാംവര്‍ഷ ബി.എച്ച്.എം. (2022 പ്രവേശനം റഗുലര്‍), (2021, 2020 പ്രവേശനം സപ്ലിമെന്ററി) ഏപ്രില്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ഇക്കണോമിക്‌സ് നവംബര്‍ 2024, നവംബര്‍ 2023 പരീക്ഷഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പത്താം സെമസ്റ്റര്‍ ബി.ആര്‍ക്. നവംബര്‍ 2024, ഡിസംബര്‍ 2024 സപ്ലിമെന്ററി പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം

ഒന്ന്, മൂന്ന് സെമസ്റ്റര്‍ എ.എല്‍.ബി യൂണിറ്ററി നവംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ടൈംടേബിള്‍

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്, 2019, 2020 പ്രവേശനം) നവംബര്‍ 2024 റഗുലര്‍, സപ്ലിമെന്ററി, ഏപ്രില്‍ 2025 സപ്ലിമെന്ററി (2017, 2018 പ്രവേശനം) പരീക്ഷകളും മാര്‍ച്ച് 12-ന് തുടങ്ങും.
ഏഴാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്, 2019 മുതല്‍ 2021 വരെ പ്രവേശനം) നവംബര്‍ 2024 റഗുലര്‍, സപ്ലിമെന്ററി, ഏപ്രില്‍ 2025 സപ്ലിമെന്ററി പരീക്ഷ എന്നിവ മാര്‍ച്ച് 17-ന് തുടങ്ങും.

അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്, 2019 മുതല്‍ 2022 വരെ പ്രവേശനം) നവംബര്‍ 2024 റഗുലര്‍, സപ്ലിമെന്ററി, ഏപ്രില്‍ 2025 സപ്ലിമെന്ററി പരീക്ഷ എന്നിവ മാര്‍ച്ച് 14-ന് തുടങ്ങും.

ത്രിവത്സര എല്‍.എല്‍.ബി. അഞ്ചാം സെമസ്റ്റര്‍ (2019 മുതല്‍ 2022 വരെ പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2024 പരീക്ഷ മാര്‍ച്ച് 17-നും മൂന്നാം സെമസ്റ്റര്‍ പരീക്ഷ മാര്‍ച്ച് 18-നും തുടങ്ങും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top