Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട്; ജനങ്ങള്‍ ജാഗ്രത പാലിക്കണം

HIGHLIGHTS : Orange alert tomorrow in Mappuram district; people should be cautious

മലപ്പുറം:ജില്ലയില്‍ നാളെ ബുധനാഴ്ച ഓറഞ്ച് അലര്‍ട്ടും തുടര്‍ന്നുള്ള ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തീരപ്രദേശങ്ങളിലെയും മലയോരമേഖലയിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് റെഡ്/ഓറഞ്ച് അലര്‍ട്ട് ഉള്ള ദിവസങ്ങളില്‍ സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്.

തീരദേശ മേഖലയില്‍ കടലാക്രമണം ശക്തമാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ അപകട മേഖലയില്‍ താമസമിക്കുന്നവര്‍ ജാഗ്രതപാലിക്കണം. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ കൂടിച്ചേരലുകള്‍ പരമാവധി ഒഴിവാക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
ജില്ലയില്‍ ക്വാറിയിംഗ് അടക്കമുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ റെഡ്/ ഓറഞ്ച് അലര്‍ട്ട് ഉള്ള ദിവസങ്ങളില്‍ അനുവദിക്കില്ല. ദുരന്ത സാദ്ധ്യതാ പ്രദേശങ്ങളില്‍ നിന്നും ആവശ്യമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കും.

sameeksha-malabarinews

ഓണം അവധിയായതിനാല്‍ ഏത് സമയത്തും ലഭ്യമാകുന്ന തരത്തില്‍ ഉണ്ടാകേണ്ടതാണെന്നും അടിയന്തിര ഘട്ടങ്ങളില്‍ ജീവനക്കാരുടെ സേവനം ഉറപ്പാക്കണമെന്നും വിവിധ വകുപ്പ് ജില്ലാ തലവന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്തസാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ ആശുപത്രികള്‍, സി.എച്ച്.സി, പി.എച്ച്.സി എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനും മെഡിക്കല്‍ സംഘത്തെ സജ്ജമാക്കുന്നതിനും ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്തനിവാരണത്തിനുള്ള വില്ലേജ്തല കമ്മിറ്റികളോട് ജാഗ്രതപാലിക്കാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!