എംഡിഎംഎയുമായി യുവാവ് താനൂരില്‍ പിടിയില്‍

താനൂര്‍ :നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് പിടിയില്‍ . താനൂര്‍ സ്വദേശി അബു സാലിഹ് (29) ആണ് പടിയിലായത്.

താനൂര്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് എം ഡി എം എ വില്‍പ്പന നടത്തുന്നതിനിടയിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് എച്ച് ഒ ജീവന്‍ ജോര്‍ജ്, എസ് ഐ . കൃഷ്ണ ലാല്‍ ആര്‍ ഡി , സി പി ഒ മാരായ സുജിത് , ലിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതി പിടികൂടിയത്.

 

Share news
error: Content is protected !!
Scroll to Top