ആള്‍ക്കൂട്ട സമരങ്ങള്‍ നിര്‍ത്തുന്നെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ വിവാദങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തി വന്നിരുന്ന പ്രക്ഷോഭങ്ങള്‍ തത്കാലത്തേക്ക് നിര്‍ത്തുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രത്യക്ഷ സമരങ്ങള്‍ താത്കാലികമായി നിര്‍ത്തുകയാണെന്നും സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരുമെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്വര്‍ണക്കടത്തില്‍ സിപിഐഎം നേതാക്കളുടെ മുട്ടിടിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാനായി സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.

സമരങ്ങളുടെ കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top