സൗജന്യ വയറിങ്ങ് നടത്തി ഒരു കൂട്ടം യുവാക്കള്‍

മുന്നിയൂര്‍: നിര്‍ധന കുടുംബത്തിന്റ വീട് സൗജന്യമായി വയറിങ് നടത്തിക്കൊടുത്തു മാതൃകയായി ഒരുകൂട്ടം യുവാക്കള്‍. ഇലക്ട്രിക്കല്‍ വയര്‍മെന്‍ സൂപ്പര്‍വൈസേഴ്‌സ് & കോണ്‍ട്രാക്ടേഴ്‌സ് എകോപന സമിതി പരപ്പനങ്ങാടി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് വയറിംങ്ങ് ചെയ്ത് കൊടുത്തത്.

സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് റാഫി,യുണിറ്റ് പ്രസിഡണ്ട് സൈതലവി കെ,മറ്റ് ഭാരവാഹികളായ അബ്ദു മൂന്നിയൂര്‍,റഫീക്ക് എടിഎ,നൗഫല്‍ പാറക്കാവ് ,സവാദ് ,ഫാസില്‍ പുത്തരിക്കല്‍ ,അബ്ദുല്‍ അസീസ് ഉള്ളണം, എന്നിവര്‍ പങ്കെടുത്തു.

 

 

Share news
error: Content is protected !!
Scroll to Top