സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം; വിജയ് പി നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും

തിരുവനന്തപുരം:സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും. ഐടി നിയമത്തിലെ 67, 67 (എ) വകുപ്പുകള്‍ ചുമത്താനാണ് തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശ്രീലക്ഷ്മി അറക്കല്‍ വിജയ് പി നായര്‍ക്കെതിരെ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. ഐടി ആക്റ്റ് ചുമത്തുന്ന കാര്യത്തില്‍ പോലീസ് നേരത്തെ നിയമോപദേശം തേടിയിട്ടുണ്ടായിരുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ലൈംഗിക ചുവയുള്ള അധിക്ഷേപങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് കേസ്.

അതേസമയം വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് ആരോപിച്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് രംഗത്തെത്തിയിട്ടുണ്ട്. ഡോക്ടറേറ്റ് വ്യാജമെന്ന ആരോപണവും പൊലീസ് പരിശോധിക്കും.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •