തിരൂരങ്ങാടി:കോവിഡ് കാലഘട്ടത്തില്‍ വിവിധ സമയങ്ങളിലായിട്ട് 31-10 -202l വരെ കാലാവധി ദീര്‍ഘിപ്പിച്ച ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷകര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റിന് അവസരം. ടെസ്റ്റിന് കാലാവധി തീരാനായ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതിനാലും ലേണിംഗ് ടെസ്റ്റ് കഴിഞ്ഞ് ടെസ്റ്റ് തിയതികിട്ടാത്തതിനെ തുടര്‍ന്ന് പൊതുജനങ്ങളുടെ വ്യാപകമായ പരാതിയെ തുടര്‍ന്നുമാണ് ഡ്രൈവിംഗ് ടെസറ്റിന് അധികൃതര്‍ അവസരമൊരുക്കിയത്.
കോവിഡ് ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ ഡ്രൈവിംഗ് ടെസ്റ്റിന് ബുക്ക് ചെയ്യുകയും ടെസ്റ്റിന് ഹാജരാവാന്‍ സാധിക്കാത്തവര്‍ക്കും ഈ അവസരം ഉപയോഗിക്കാം.
11- 10- 2021 തിങ്കള്‍ മൂന്ന് മണിക്ക് അപേക്ഷയും ലേണേഴ്‌സ് കോപ്പിയും, അക്‌നോളജ്‌മെന്റ് കോപ്പിയും സഹിതം ജോയിന്റ് ആര്‍ടിഒ മുമ്പാകെ അപേക്ഷകര്‍ നേരിട്ട് ഹാജരാവണം. ഇത്തരം കാലാവധി തീരാനായ അപേക്ഷകര്‍ക്ക് ശനിയാഴ്ചകളിലും മറ്റു ദിവസങ്ങളിലുമായി പ്രത്യേക ടെസ്റ്റ് അനുവദിക്കുന്നതാണ്. ഒരു പ്രാവശ്യം ബുക്ക് ചെയ്ത് ടെസ്റ്റിന് ഹാജരാവാന്‍ പറ്റാത്തവര്‍ക്ക് മാത്രമേ ഈ അവസരം ഉപയോഗപ്പെടുത്താന്‍ സാധിക്കുകയുള്ളൂ എന്ന് തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എസ് എ ശങ്കരപിള്ള പറഞ്ഞു.




