Section

malabari-logo-mobile

ഓപ്പറേഷന്‍ മേല്‍വിലാസം പദ്ധതിയുടെ ഭാഗമാകാന്‍ പൊതുജനങ്ങള്‍ക്കും അവസരം

HIGHLIGHTS : മലപ്പുറം ജില്ല ആദ്യ സീറോ മിസ് ബ്രാന്‍ഡഡ് ജില്ലയാകുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ മേല്‍വിലാസം’ പദ്...

മലപ്പുറം ജില്ല ആദ്യ സീറോ മിസ് ബ്രാന്‍ഡഡ് ജില്ലയാകുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ മേല്‍വിലാസം’ പദ്ധതിയുടെ ഭാഗമാകാന്‍ പൊതുജനങ്ങള്‍ക്കും അവസരം ഒരുക്കുന്നു.

കൃത്യമായ ലേബല്‍ വിവരങ്ങള്‍ ഇല്ലാത്ത പാക്കറ്റ് ഭക്ഷ്യവസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷ്യ സുരക്ഷ സര്‍ക്കിളിന്റെ വാട്സ്അപ്പ് നമ്പറുകളിലേക്ക് അവയുടെ ഫേട്ടോ ഷെയര്‍ ചെയ്യാം. ലേബലില്‍ നിര്‍മ്മാതാവിന്റെ വിവരങ്ങള്‍ ഇല്ലെങ്കില്‍ വാങ്ങിയ കടയുടെ പേരും സ്ഥലമോ ഫോണ്‍ നമ്പറോ ഷെയര്‍ ചെയ്യണം.

sameeksha-malabarinews

വാട്സ്അപ്പ് ചെയ്യേണ്ട നമ്പറുകള്‍ -8943346561(പൊന്നാനി, തവനൂര്‍), 8943346614(മങ്കട, പെരിന്തല്‍മണ്ണ), 7593873312( കോട്ടക്കല്‍, വേങ്ങര), 7593873333(തിരൂര്‍, താനൂര്‍), 7593873311(വള്ളിക്കുന്ന്), 9539782870(തിരൂരങ്ങാടി), 7593873337(വണ്ടൂര്‍), 7593873306(ഏറനാട്), 8943346560(മഞ്ചേരി), 9072627304(കൊണ്ടോട്ടി), 7594048366(നിലമ്പൂര്‍), 8943346559(മലപ്പുറം).

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!