Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : എം.വോക് സോഫ്റ്റ് വെയര്‍ ഡവലപ്മെന്റ് പ്രവേശനം കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ സി.സി.എസ്.ഐ.ടി. തിരൂര്‍-തൃശൂര്‍, പൂല്ലൂറ്റ് സെന്ററുകളില്‍ 2020-22 ...

എം.വോക് സോഫ്റ്റ് വെയര്‍ ഡവലപ്മെന്റ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ സി.സി.എസ്.ഐ.ടി. തിരൂര്‍-തൃശൂര്‍, പൂല്ലൂറ്റ് സെന്ററുകളില്‍ 2020-22 അദ്ധ്യയനവര്‍ഷത്തെ എം.വോക് സോഫ്റ്റ് വെയര്‍ ഡവലപ്മെന്റ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ 395 രൂപയും മറ്റുള്ളവര്‍ 560 രൂപയും അപേക്ഷാ ഫീസടച്ച് ഡിസംബര്‍ 10-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഡിസംബര്‍ 14-ന് വൈകീട്ട് 4 മണിക്കു മുമ്പായി ചീഫ് കോ-ഓര്‍ഡിനേറ്റര്‍, സി.സി.എസ്.ഐ.ടി., കാലിക്കറ്റ് സര്‍വകലാശാല, തേഞ്ഞിപ്പലം, മലപ്പുറം – 673635 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407017, 7016 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

sameeksha-malabarinews

എം.എ. ഹിന്ദി ലിറ്ററേച്ചര്‍ സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാല ഹിന്ദി വിഭാഗത്തില്‍ എം.എ. ഹിന്ദി ലിറ്ററേച്ചറില്‍ ഒ.ബി.സി. ക്രിസ്റ്റ്യന്‍ ഒരൊഴിവും എം.എ. ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സലേഷന്‍ കോഴ്സിന് എസ്.സി. രണ്ട് ഒഴിവുകളും, എസ്.ടി. ഒരൊഴിവും ഉണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ള താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 10-ന് രാവിലെ 10.30-ന് ഹിന്ദി പഠനവിഭാഗത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407392, 7252, 9447006200 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സിന് എസ്.സി.,എസ്.ടി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അനുബന്ധ രേഖകള്‍ സഹിതം 9-ന് രാവിലെ 11 മണിക്ക് പഠനവിഭാഗത്തില്‍ ഹാജരാകണം.

ഇന്റക്ഷന്‍ പ്രോഗ്രാം

കാലിക്കറ്റ് സര്‍വകലാശാല ഹ്യൂമന്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍, കോളേജ്, യൂണിവേഴ്സിറ്റി അദ്ധ്യാപകര്‍ക്കു വേണ്ടി ജനുവരി 7 മുതല്‍ ഫെബ്രുവരി 6 വരെ നടത്തുന്ന ഇന്റക്ഷന്‍ പ്രോഗ്രാമിലേക്ക് ഡിസംബര്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും ഈ പ്രോഗ്രാമില്‍ പങ്കെടുക്കാവുന്നതാണ്. ഓണ്‍ലൈന്‍ സൗകര്യം എച്ച്.ആര്‍.ഡി.സി. വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407350, 7351 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

പൂനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം സി.യു.സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്സല്‍ ഉലമ, ബി.എസ്.സി., ബി.കോം., ബി.ബി.എ. ഏപ്രില്‍ 2019 പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ എം.എ. അറബിക് ഏപ്രില്‍ 2020 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ പുനഃപ്രവേശനം നേടിയവരും, സ്ട്രീം മാറിയതുമായ വിദ്യാര്‍ത്ഥികളില്‍ അഡീഷണല്‍ സ്പെഷ്യലൈസേഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 17 വരേയും 170 രൂപ പിഴയോടു കൂടി 21 വരേയും ഫീസടച്ച് 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം, പി.ജി.-എസ്.ഡി.ഇ.-സി.ബി.സി.എസ്.എസ്. 2019 സ്‌കീം, 2019 പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ., എം.എസ്.സി., എം.കോം ഏപ്രില്‍, മെയ് 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 13 വരേയും 170 രൂപ പിഴയോടു കൂടി 15 വരേയും ഫീസടച്ച് 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ഡിസംബര്‍ 2018 റഗുലര്‍ പരീക്ഷ 2021 ജനുവരി 6 മുതല്‍ ആരംഭിക്കും.

എം.സി.എ., എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകള്‍ക്ക് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനമായ സി.സി.എസ്.ഐ.ടി. വടകര സെന്ററില്‍ എം.സി.എ., എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഡിസംബര്‍ 9-ന് കാലത്ത് 10.30-നും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ക്യാപ് ഐ.ഡി. ഉള്ളവര്‍ ഉച്ചക്ക് 2 മണിക്കും അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2517120, 9447150936, 9495319339 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!