Section

malabari-logo-mobile

ഓപ്പറേഷന്‍ ലോക്ക്ഡൗണ്‍ അരീക്കോട് കഞ്ചാവ് വേട്ട, അരീക്കോട് ലോക്കായത് 3 പേര്‍; ചെറു ലോറിയില്‍ കടത്തുകയായിരുന്ന 40 കിലോ കഞ്ചാവ് പിടികൂടി

HIGHLIGHTS : Operation Lockdown Areekode Cannabis Hunting

അരീക്കോട്: എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡും മലപ്പുറം ഐബിയും മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും സംയുക്തമായി നടത്തിയ ‘ഓപ്പറേഷന്‍ ലോക്ക് ഡൗണിന്റെ ഭാഗമായി അരീക്കോട് ടൗണില്‍ നിന്നാണ് KL 27 F 9466 എന്ന നമ്പറിലുള്ള പിക്കപ്പ് വാഹനത്തില്‍ കടത്തുകയായിരുന്ന 40 Kg കഞ്ചാവുമായി മൂന്ന് പേരെയാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിഗീഷ്. എ. ആറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി മൂന്ന് പേരെ അറസ്റ്റു ചെയ്തു.

മുതുവല്ലൂര്‍ വിളയില്‍ കുന്നത്ത് വീട്ടില്‍ ഷിഹാബുദീന്‍. കെ, വയനാട് ജില്ല, വൈത്തിരി താലൂക്, പെഴുതന വില്ലേജ്, നിവേദ്യം വീട്ടില്‍ രഞ്ജിത്ത്, കുഴിമണ്ണ സ്വദേശി കുറ്റിക്കാട്ടില്‍ വീട്ടില്‍ ഇര്‍ഷാദ് എന്നിവരാണ് എക്‌സൈസിന്റെ വലയിലായത്.

sameeksha-malabarinews

ഈ ലോക്ക്ഡൗണ്‍ സമയത്ത് സംഘം വന്‍തോതില്‍ ആന്ദ്രയില്‍ നിന്ന് കഞ്ചാവ് ശേഖരിച്ച് അരീക്കോട്, വിളയില്‍, പള്ളിക്കല്‍ ബസാര്‍, നിരോട്ടിക്കല്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് വില്‍പന നടത്തുന്നതായി എക്‌സൈസിന്റെ ഷാഡോ സംഘം മനസ്സിലാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഈ മേഖലകളില്‍ നടത്തിയ നിരീക്ഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും അവരെ വരും ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുമെന്നും എക്‌സൈസ് അധികൃതര്‍ പറയുന്നു. ഇതില്‍ വയനാട് സ്വദേശി രഞ്ജിത്ത് നൂറ് കിലോയിലധികം കഞ്ചാവ് കടത്തിയ കുറ്റത്തിന് വയനാട്ടില്‍ പിടിയിലായി ജാമ്യത്തില്‍ ഇറങ്ങിയാണ് വീണ്ടും കഞ്ചാവ് കടത്തിയത്.

ഐ.ബി ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ്, മഞ്ചേരി റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഇ.ജിനീഷ് ,എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡ് അംഗം അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. ഷിജുമോന്‍ ,മഞ്ചേരി സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ റെജി തോമസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സബീര്‍, സതീഷ് ടി, ഡ്രൈവര്‍ ശശീന്ദ്രന്‍, എന്നിവരും, പരപ്പനങ്ങാടി റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ നിധിന്‍ ചോമരി എന്നിവരടങ്ങിയ പാര്‍ട്ടിയാണ് പ്രതികളെ പിടികൂടിയത്. ഈ ലോക്ക്ഡൗണില്‍ മാത്രം 350 കിലോയിലധികം കഞ്ചാവാണ് എക്‌സൈസ് ജില്ലയില്‍ നിന്ന് പിടികൂടിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!