Section

malabari-logo-mobile

ഓപ്പറേഷന്‍ കുബേര: പരപ്പനങ്ങാടിയില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റില്‍

HIGHLIGHTS : പരപ്പനങ്ങാടി : അറുപത് ശതമാനം പലിശക്ക് പണം നല്‍കുകയും ലക്ഷങ്ങള്‍ ആവിശ്യപ്പെട്ട് ഭൂമി തട്ടിയെടുത്തുവെന്നുമുള്ള പരാതിയില്‍ റിട്ടയേര്‍ഡ് പഞ്ചായത്ത് എക്...

 

Untitled-1 copyപരപ്പനങ്ങാടി : അറുപത് ശതമാനം പലിശക്ക് പണം നല്‍കുകയും ലക്ഷങ്ങള്‍ ആവിശ്യപ്പെട്ട് ഭൂമി തട്ടിയെടുത്തുവെന്നുമുള്ള പരാതിയില്‍ റിട്ടയേര്‍ഡ് പഞ്ചായത്ത് എക്‌സിക്യുട്ടീവ് ഉദ്യോഗസ്ഥന്‍ പിടിയില്‍. പരപ്പനങ്ങാടി പരിയാപുരം സ്വദേശി അധികാരത്തില്‍ സുബ്രഹമണ്യന്‍ ആണ് പിടിയിലായത്. തിരൂരങ്ങാടി പോലീസാണ് ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ഇയാളെ അറസ്റ്റ് ചെയ്തത്.

വേങ്ങര  ഇരിങ്ങല്ലുര്‍ സ്വദേശി ശിവദാസന്‍ എന്നയാള്‍ മൂന്ന് വര്‍ഷം മുന്‍പ് അഞ്ച് ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ഇതിന് ഈടായി 12 സെന്റ് സ്ഥലവും 60 ശതമാനം പലിശ നിശ്ചയിച്ച രേഖകളും എഴുതി വാങ്ങിയിലുന്നു. ഇപ്പോള്‍ ി ശിവദാസനില്‍ നിന്നും പതിനാലു ലക്ഷത്തി എഴുപതിനായിരം രൂപ പലിശ, മുതല്‍ ഇനത്തിലായി തിരികെ വാങ്ങിയിരുന്നുു. ഭൂമി തിരികെ രജിസ്റ്റര്‍ ചെയ്യാന്‍ ആവിശ്യപ്പെട്ടപ്പോശ് സുബ്രഹമണ്യന്‍ പതിമൂന്ന് ലക്ഷം രൂപ കൂടി ആവിശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ശിവദാസന്‍ മലപ്പുറം എസ് പിക്ക് പരാതി നല്‍കി. എസ്പിയുടെ നിര്‍ദ്ദേശപ്രകാരം തിരൂരങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ എന്‍ കൃഷണ്‍ന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോട്ടക്കലിലെ ഒരു ആധാരമെഴുത്ത് ഓഫീസില്‍ വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 60 ശതമാനം പലിശ നിശ്ചയിച്ച പ്രമാണങ്ങളും മറ്റ് പണമിടപാട് ടചക്കുകളും ഇയാളുടെ കൈയ്യില്‍ നിന്ന് പിടിച്ചടുത്തിട്ടുണ്ട്. .പരപ്പനങ്ങാടി കോടതി ഇയാളെ റിമാന്റ് ചെയ്തു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!