മലപ്പുറം കൊളപ്പുറത്ത് ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

raja
തിരൂരങ്ങാടി: മഴയില്‍ റോഡില്‍ നിയന്ത്രണം വിട്ട് തെന്നിയ ബൈക്കില്‍ നിന്ന് വീണ യുവാവ് ഓടിക്കൊണ്ടിരുന്ന ലോറിയുടെ ചക്രത്തില്‍ തലയിടിച്ചു മരിച്ചു. കോഴിക്കോട് സര്‍വ്വകലാശാല അറബിക് പഠനവിഭാഗം പ്രോഫസര്‍ ഡോ.എന്‍എഎം അബ്ദുല്‍ ഖാദറിന്റെ മകന്‍ റജാ ജാവേദ് (23) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് ദേശീയപാതയില്‍ കൊളപ്പുറത്തു വച്ചാണ് അപകടമുണ്ടായത്. റജ ജവേദ് ജോലി കഴിഞ്ഞ് രാണമ്പ്രയിലുള്ള വീട്ടിലേക്ക് മടങ്ങുന്നവേളയിലാണ് അപകടമുണ്ടായത്. സംഭവം നടന്നയുടനെ കോട്ടക്കലിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇയാള്‍ പറപ്പൂരിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ അകൗണ്‍ന്റായി ജോലി ചെയ്യുകയാണ്.

മാതാവ് റൈഹാനത്ത്, സഹോദരങ്ങള്‍ സാദിയ, സില്‍മിയ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് പാണമ്പ്ര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍

Share news
error: Content is protected !!
Scroll to Top