രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല: ഉമ്മന്‍ ചാണ്ടി

കോഴിക്കോട്: രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി. രാഹുല്‍ കേരളത്തില്‍ നിന്നും മത്സരിക്കണമെന്ന് ആവശ്യപ്പെടുകമാത്രമാണ് ചെയ്തതെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ പുതിയ പ്രസ്താവന.

രാഹുല്‍ മത്സരിക്കണമോ വേണ്ടെയോ എന്ന കാര്യത്തില്‍ സൂചന നല്‍കാന്‍ രാഹുലിന് മാത്രമെ സാധിക്കൂ. രാഹുല്‍ കേരളത്തില്‍ മത്സരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദേഹം പറഞ്ഞു.

വയനാട് സീറ്റില്‍ തീരുമാനം ഇനിയും വൈകില്ലെന്നും ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് വേഗത്തില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top