Section

malabari-logo-mobile

സിപിഐഎം പ്രകടന പത്രിക പുറത്തിറങ്ങി;തൊഴിലാളികളുടെ മിനിമം വേതനം 18000 രൂപയാക്കും

HIGHLIGHTS : ദില്ലി: സിപിഐ എമ്മിന്റെ പ്രകടന പത്രിക പുറത്തിറക്കി. തൊഴിലാളികളുടെ പ്രതിമാസത്തെ കുറഞ്ഞ വേതനം 18,000 രൂപയാക്കുമെന്ന് പ്രകടന പത്രിക വ്യക്തമാക്കുന്നു. ...

ദില്ലി: സിപിഐ എമ്മിന്റെ പ്രകടന പത്രിക പുറത്തിറക്കി. തൊഴിലാളികളുടെ പ്രതിമാസത്തെ കുറഞ്ഞ വേതനം 18,000 രൂപയാക്കുമെന്ന് പ്രകടന പത്രിക വ്യക്തമാക്കുന്നു. എല്ലാ കുടുംബങ്ങള്‍ക്കും പൊതുവിതരണ സംവിധാനത്തിലൂടെ 35 കിലോ അരി നല്‍കുമെന്ന് മാനിഫെസ്റ്റോ പറഞ്ഞു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

വാര്‍ധക്യകാല പെന്‍ഷന്‍ ആറായിരം രൂപ നല്‍കും, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് രണ്ട് രൂപ നിരക്കില്‍ ഏഴ് കിലോ അരി, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പാദന ചെലവിന്റെ 50 ശതമാനം കുറയാത്ത വില നല്‍കും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് രണ്ടുരൂപ നിരക്കില്‍ ഏഴ് കിലോ അരി. പട്ടികജാതി-പട്ടിക വിഭാഗങ്ങള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ സംവരണം എന്നിവയും പ്രകടന പത്രികയിലുണ്ട്.

sameeksha-malabarinews

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും റിസര്‍വേഷന്‍ ഉറപ്പാക്കും, സ്ത്രീ സംവരണ ബില്‍ നടപ്പാക്കും എന്നിവയും പ്രകടന പത്രികയില്‍ പറയുന്നു.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രകടന പത്രിക പുരത്തിറക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!