Section

malabari-logo-mobile

കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥി റിമാന്‍ഡില്‍

HIGHLIGHTS : കോഴിക്കോട്: കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. പ്രകാശ് ബാബു റിമാന്‍ഡില്‍. ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമലയില്‍ സ്ത്രീയെ ആ...

കോഴിക്കോട്: കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. പ്രകാശ് ബാബു റിമാന്‍ഡില്‍. ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസിലാണ് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിനെ റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

സ്ഥാനാര്‍ത്ഥിയായ പ്രകാശ് ബാബു റാന്നി കോടതിയില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ശബരിമല സ്ത്രീ പ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പ്രകാശ് ബാബുവിനെതിരെ എട്ട് കേസുകളാണുള്ളത്. ശബരിമലയില്‍ കലാപത്തിന് ശ്രമിച്ചു, ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞു, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസ് വാഹനങ്ങള്‍ തകര്‍ത്തു എന്നീ കേസുകളിലാണ് പ്രകാശ് ബാബുവിനെതിരെ അറസ്റ്റ് വാറാണ്ടുള്ളത്.

sameeksha-malabarinews

പ്രകാശ് ബാബു നാളെ ജില്ലാ കോടതിയില്‍ ജാമ്യഹര്‍ജി നല്‍കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!