Section

malabari-logo-mobile

എന്റെ മറവില്‍ അഭിപ്രായം പറയേണ്ട സാഹചര്യം രമേശ് ചെന്നിത്തലക്ക് ഇല്ല; തിരുവഞ്ചൂരിന് മറുപടി നല്‍കി ഉമ്മന്‍ചാണ്ടി

HIGHLIGHTS : Ramesh Chennithala does not have the opportunity to comment on my cover; Oommen Chandy replied to Thiruvanchoor

തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്‌ക്കെതിരേ രൂക്ഷ പ്രതികരണം നടത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മറുപടി നല്‍കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തലക്ക് പൊതു പ്രവര്‍ത്തനം നടത്താന്‍ തന്റെ മറ ആവശ്യമില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ മറയാക്കി രമേശ് ചെന്നിത്തല പുറകില്‍ നിന്ന് കളിക്കുകയാണെന്നായിരുന്നു തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരത്തെ പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

രമേശ് ചെന്നിത്തല ദേശീയ തലത്തിലും കേരളത്തിലും പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്. പൊതുപ്രവര്‍ത്തനത്തിന് ആരുടെയെങ്കിലും മറവേണമെന്ന് ഞാന്‍ കരുതുന്നില്ല. എന്റെ മറ ആവശ്യമില്ലെന്ന് എനിക്ക് നല്ലപോലെ അറിയാം.’ ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

sameeksha-malabarinews

ഡിസിസി അധ്യക്ഷന്മാരെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ നേതാക്കള്‍ പരസ്യപ്രതികരണം നടത്തുന്നതിനെ എതിര്‍ത്ത് പറയാനും ഉമ്മന്‍ ചാണ്ടി തയ്യാറായില്ല. അതൊക്കെ ഓരോരുത്തരുടെ അഭിപ്രായങ്ങളാണെന്നും അതിനെ കുറിച്ചൊന്നും താന്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. തന്റെ പേര് ഉള്‍പ്പെടുത്തിയുള്ള തര്‍ക്കം സംബന്ധിച്ച് മാധയമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയും ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!