Section

malabari-logo-mobile

സ്വാതന്ത്ര്യത്തിന്റെ ആവിഷ്‌കാരമാണ് കല: അശോകന്‍ ചെരുവില്‍

HIGHLIGHTS : Art is the expression of freedom: Ashokan Cheruvil

തൃശൂര്‍: മത-രാഷ്ട്രീയ ഭീകരവാദം ലോകത്തിന്റെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തി എന്നും സ്വാതന്ത്ര്യത്തിന്റെ ആവിഷ്‌കാരമാണ് കലയെന്നും അശോകന്‍ ചെരുവില്‍. ആവിഷ്‌കാര സ്വാതന്ത്ര്യം പ്രകടിപ്പിക്കുന്ന ജനതയെ അടിച്ചമര്‍ത്താന്‍ ഒരു ഭീകര ശക്തികള്‍ക്കും കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്എസ്എഫ് ഇരുപത്തിയെട്ടാമത് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടന സംഗമത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് മുനീര്‍ ഖാദിരിയുടെ അധ്യക്ഷതയില്‍ നടന്ന പ്രസ്തുത പരിപാടിയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം നസ്റുദ്ധീന്‍ ആലപ്പുഴ സന്ദേശ പ്രഭാഷണം നടത്തി.

sameeksha-malabarinews

കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പി. യു അലി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം എം ഇബ്രാഹിം എരുമപ്പെട്ടി എന്നിവര്‍ സംസാരിച്ചു. താഹിര്‍ ചേറ്റുവ സ്വാഗതവും മന്‍സൂര്‍ അക്തര്‍ നന്ദിയും പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!