ഉണക്കാനിട്ട ഉള്ളിയുടെ മുകളില്‍ കാര്‍ കയറി; തിരൂരങ്ങാടിയില്‍ നഗരസഭാ കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം

തിരൂരങ്ങാടി: റോഡോരത്ത് ഉണക്കാനിട്ട ഉള്ളിക്ക് മുകളില്‍ കാര്‍ കയറ്റിയതിനെ തുടര്‍ന്ന് തിരൂരങ്ങാടി നഗരസഭ ഏഴാം വാര്‍ഡ് കൗണ്‍സിലറെ മര്‍ദ്ദിച്ചു. കൗണ്‍സിലറായ മൊയ്ദീന്‍ എന്ന ഇമ്പിച്ചിക്കാണ് മര്‍ദ്ദനമേറ്റത്. ചെമ്മാട് പരപ്പനങ്ങാടി റോഡില്‍ ഇന്നലെയായിരുന്നു സംഭവം.

ഇതുവഴി വന്ന ഇമ്പിച്ചി തന്റെ കാര്‍ റോഡരികിലേക്ക് പാര്‍ക്ക് ചെയ്തപ്പോള്‍ ഉണക്കാനിട്ട ഉള്ളിക്ക് പുറത്ത് കയറി. ഇതോടുകൂടി കടക്കാരനും മറ്റു രണ്ടുപേരും വന്ന് അസഭ്യം പറഞ്ഞ് തന്നെ മര്‍ദ്ദിക്കുകയായിരുന്ന് കൗണ്‍സിലര്‍ പറയുന്നു.

പ്രദേശത്തെ പച്ചക്കറി മൊത്തവില്‍പ്പന കടക്കാരാണ് റോഡിന്റെ സൈഡില്‍ നടപ്പാതയിലായി ഉള്ളി ഉണക്കാനിട്ടിരുന്നത്. വിഷയം സംഘാര്‍ഷത്തിലേക്ക് മാറിയതോടെ പോലീസെത്തി ആള്‍ക്കൂട്ടത്തെ ശാന്തരാക്കുകയായിരുന്നു. അതേസമയം മര്‍ദ്ദനത്തില്‍ പരിക്കേറ്റ കൗണ്‍സിലര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കൗണ്‍സിലര്‍ നല്‍കിയ പരാതിയില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Share news
error: Content is protected !!
Scroll to Top