ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് വ്യാഴാഴ്ച്ച

പരപ്പനങ്ങാടി:ആധാരങ്ങളിൽ വില കുറച്ച് കാണിച്ചതു മൂലം നിയമനടപടികൾ നേരിടുന്ന കേസുകൾ തീർപ്പാക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരമുള്ള അദാലത്ത് നാളെ രാവിലെ 10 മുതൽ 4.30 വരെ പരപ്പനങ്ങാടി സബ് രജിസ്‌ടാർ ഓഫിസിൽ നടക്കും.

പദ്ധതി പ്രകാരം 1986 മുതൽ 2017 മാർച്ച് 31 വരെയുള്ള അണ്ടർ വാല്യൂവേഷൻ കേസുകളിൽ അടക്കേണ്ട മുദ്രവില 60%, ഫീസ് 75% ഒഴിവാക്കിയിരിക്കുന്നു.
2017 ഏപ്രിൽ ഒന്ന് മുതൽ 2023 മാർച്ച് 31 വരെയുള്ള കേസുകളിൽ മുദ്രവില 50% മാത്രമടച്ച് തീർപ്പാക്കാവുന്നതാണ്.

ഫീസ് പൂർണമായും ഒഴിവാ ക്കിയിരിക്കുന്നു. ഈ പദ്ധതി 31ന് അവസാനിക്കും. ഈ അവസരം പ്രയോജനപ്പെടുത്തി നിയമ നടപടികളിൽ നിന്നും ഒഴിവാകാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പർ:9846059053, 9947525339

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top