കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; മധ്യവേനലവധി

മധ്യവേനലവധി

കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ / പഠനവകുപ്പുകൾ / സെന്ററുകൾ എന്നിവകളിലെ 2024 – 2025 അധ്യയന വർഷത്തെ മധ്യവേനലവധി മാർച്ച് 29 മുതൽ ജൂൺ ഒന്ന് വരെ ആയിരിക്കും.

പി.എച്ച്.ഡി. പ്രവേശന പരീക്ഷ

കാലിക്കറ്റ് സർവകലാശാലയുടെ 2024 അധ്യയന വർഷത്തേക്കുള്ള പി.എച്ച്.ഡി. പ്രവേശന പരീക്ഷ ഏപ്രിൽ അഞ്ചിന് നടക്കും. കേന്ദ്രം : കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് ( ഐ.ഇ.ടി. ), കോഹിനൂർ, മലപ്പുറം. ഹാൾടിക്കറ്റ് മാർച്ച് 29 മുതൽ ലഭ്യമാകും. കൂടുതൽ വിവരങ്ങളും വിശദമായ സമയക്രമവും പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407016, 2407017.

മൾട്ടി ഡിസിപ്ലിനറി കോഴ്സ് പരീക്ഷ

രണ്ടാം സെമസ്റ്റർ ( FYUGP – 2024 പ്രവേശനം ) നാലു വർഷ യു.ജി. ഹോം സയൻസ് (ടെക്‌സ്റ്റൈൽസ് ആന്റ് ഫാഷൻ ടെക്‌നോളജി) മൾട്ടി ഡിസിപ്ലിനറി കോഴ്സ് TFT2FM106 – Fashion Grooming and Styling ഏപ്രിൽ 2025 റഗുലർ പരീക്ഷ ഏപ്രിൽ 11-ന് നടക്കും. സമയം രാവിലെ 10 മണി മുതൽ 11.30 വരെ.

പരീക്ഷ

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( ഐ.ഇ.ടി. ) എട്ടാം സെമസ്റ്റർ ബി.ടെക്. – (2021 പ്രവേശനം) ഏപ്രിൽ 2025, (2020 പ്രവേശനം) നവംബർ 2024, (2019 പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഏപ്രിൽ 30-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ (2021 മുതൽ 2024 വരെ പ്രവേശനം) ബി.എഡ്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top