വയനാട്ടിൽ കാർ കത്തി ഒരാൾ മരിച്ചു; ഭാര്യയും കുട്ടിയും ചികിത്സയിൽ

 

മാനന്തവാടി എരുമ തെരുവിൽ കുടുംബം സഞ്ചരിച്ച കാറിനു തീ പിടിച്ചു . ഒരാൾ മരിച്ചു. കർണാടക കുട്ടത്ത് ബേക്കറി ഷോപ്പ് നടത്തുന്ന കണ്ണൂർ ഇരിട്ടി സ്വദേശി സജീർ (42) ആണ് മരിച്ചത്. 3 പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഭാര്യക്കും ഒരു കുട്ടിക്കും പൊള്ളലേറ്റ നിലയിൽ ഹോസ്പിറ്റലിലേക്ക് മാറ്റി.

വ്യാഴാഴ്ച രാത്രി പത്തരയോടെ മാനന്തവാടി – തലശ്ശേരി റൂട്ടിൽ എരുമത്തെരുവിലായിരുന്നു സംഭവം. കാറിൽ പെട്രോൾ ഒഴിച്ചു തീ കൊടുത്ത് ആത്മഹത്യ ശ്രമം ആണോ എന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.നാട്ടുകാരാണ് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുന്നത്.

മരണപ്പെട്ട യുവാവിന്റെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top