വന്ദേഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തില്‍ കോഴിക്കോട് ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വെള്ളറക്കാട് നിന്നാണ് പ്രതിയെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) പിടികൂടിയത്. ഹിന്ദി സംസാരിക്കുന്ന ഇയാള്‍ ചന്ദ്രു എന്നാണ് പേരു പറഞ്ഞിട്ടുള്ളത്.

മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന് ഇയാളെ കോഴിക്കോട് കുതിരവട്ടത്തുള്ള സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടരുകയാണ്. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top