നടന്‍ മനോജ് ഭാരതിരാജ അന്തരിച്ചു

ചെന്നൈ: നടന്‍ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പ്രമുഖ സംവിധായകന്‍ ഭാരതിരാജയുടെ മകനാണ്. പതിനെട്ടോളം തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1999ല്‍ പിതാവ് ഭാരതിരാജ സംവിധാനം ചെയ്ത് ‘താജ്മഹല്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. അടുത്തിടെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

സമുദ്രം, കടല്‍പ്പൂക്കള്‍, അല്ലി അര്‍ജുന, ഈര തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയരംഗത്തെത്തുന്നതിന് മുന്‍പ് അസിസ്റ്റന്റ് ഡയറക്ടറായും ജോലി ചെയ്തിരുന്നു. 2023ല്‍ പിതാവ് ഭാരതിരാജയ്‌ക്കൊപ്പം ‘മാര്‍ഗഴി തിങ്കള്‍’ എന്ന ചിത്രം സംവിധാനം ചെയ്തു. മണിരത്‌നത്തിന്റെ ബോംബൈ, ശങ്കറിന്റെ എന്തിരന്‍ എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. മലയാളി നടിയായ നന്ദനയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top