മലയാളത്തിന്റെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിലൊന്നായ ചിത്രം ആട് 3, റിലീസ് 2026 മാര്‍ച്ച് 19 ന്

മിഥുന്‍ മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2026 മാര്‍ച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുക. ചിത്രത്തിന്റെ ഒരു പുത്തന്‍ പോസ്റ്ററും റിലീസ് തീയതി പുറത്ത് വിട്ട് കൊണ്ട് പുറത്ത് വിട്ടിട്ടുണ്ട്. ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ് എന്നിവര്‍ ചേര്‍ന്നാണ് ഈ വമ്പന്‍ ചിത്രം നിര്‍മ്മിക്കുന്നത്.

മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 2018 , അമ്പതു കോടി ക്ലബില്‍ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിര്‍മ്മിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി ആട് ഫ്രാന്‍ഞ്ചൈസിലേക്കു കടന്ന് വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഏറെ വര്‍ധിച്ചിട്ടുണ്ട്. നിരവധി ഗംഭീര ഹിറ്റുകള്‍ ഉള്‍പടെ 22ഓളം ചിത്രങ്ങള്‍ നിര്‍മ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23മത്തെ ചിത്രമാണ് ആട് 3.

ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കുന്ന എപ്പിക് ഫാന്റസി ചിത്രമായ ആട് 3 യുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. ജയസൂര്യ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് എന്നിവര്‍ക് പുറകെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ ഒന്നിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വരും.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – വിനയ് ബാബു, ഛായാഗ്രഹണം – അഖില്‍ ജോര്‍ജ്ജ്, സംഗീതം – ഷാന്‍ റഹ്മാന്‍, എഡിറ്റര്‍ – ലിജോ പോള്‍, ലൈന്‍ പ്രൊഡ്യൂസര്‍ -ഗോപകുമാര്‍ ജി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി സുശീലന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ അനീസ് നാടോടി, മേക്കപ്പ്- റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍, ക്രിയേറ്റീവ് ഡയറക്ടര്‍- വിഷ്ണു ഭരതന്‍, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ – ജിഷ്ണു ആര്‍ ദേവ്, സ്റ്റില്‍ ഫോട്ടോഗ്രാഫി – വിഷ്ണു എസ് രാജന്‍, വാര്‍ത്താ പ്രചാരണം- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, പോസ്റ്റര്‍ ഡിസൈന്‍സ് – കോളിന്‍സ് ലിയോഫില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top