ആറുമാസത്തിനുള്ളില്‍ ബഹറൈനില്‍ ഉണ്ടായത് ഒരു മില്യണ്‍ ടണ്‍ മാലിന്യം

മനാമ:  കഴിഞ്ഞ ആറുമാസത്തിനിടക്ക് രാജ്യത്ത് ഉത്പാദിപ്പിക്കപ്പെട്ടത് ഒരു മില്യണ്‍ ടണ്‍ മാലിന്യമെന്ന് കണക്ക്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13% ത്തിന്റ വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായത്. ഈ കാലയളവില്‍ കഴിഞ്ഞ വര്‍ഷം 885,000 ടണ്‍ മാലിന്യമാണ് ഉണ്ടായത്. അര്‍ബന്‍ പ്ലാനിങ്ങ് മിനിസ്ട്രി മുനിസിപ്പല്‍ അണ്ടര്‍സെക്രട്ടറി ഡോ നബീല്‍ അബു അല്‍ ഫതാഹ് ആണ് ഈ വിവരം പുറത്തുവിട്ടത്.
കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് മാലിന്യത്തിലാണ് വന്‍ വര്‍ദ്ധന ഉണ്ടായിട്ടുള്ളത്. മുപ്പത്തിനാല് ലക്ഷം ടണ്‍ ഉണ്ടായിരുന്നത് നാല്‍പ്പത്തിഒന്‍പത് ലക്ഷം ടണ്‍ ആയാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

സതേണ്‍ മുനിസിപ്പാലിറ്റിയിലാണ് മാലിന്യം കൂടുതലായിരിക്കുന്നത്. മനാമ മേഖലയില്‍ വര്‍ദ്ധനവിന്റെ തോത് കുറവാണ്.

എന്നാല്‍ ഡൊമസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറഞിരിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വീടുകളില്‍ ഉത്പാദിപ്പിക്കപെടുന്ന മാലിന്യത്തില്‍ 65 ശതമാനവും ഭക്ഷണാവശിഷ്ടങ്ങളാണ്.

Share news
error: Content is protected !!
Scroll to Top