ആന്ധ്രയില്‍ വാഹനാപകടം 2 തിരൂരങ്ങാടി സ്വദേശികള്‍ മരിച്ചു

തിരൂരങ്ങാടി ; ഹൈദരാബാദിലേക്ക് പോകുകയായിരുന്ന കുടുംബം വാഹനാപകടത്തില്‍ പെട്ട് രണ്ടു പേര്‍ മരിച്ചു. തിരൂരങ്ങാടി കൊടിഞ്ഞി സ്വേദേശികളായ സെന്‍ട്രല്‍ ബസാസറിലെ മനാഫ്(31), കുന്നത്തൊടി അബുലൈസിന്റെ 2 വയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. ഡിസിസി ജനറല്‍ സെക്രട്ടറി കെപികെ തങ്ങളുടെ മകനാണ് മരിച്ച മനാഫ്.

ഇരുകുടംബങ്ങളും സഞ്ചരിച്ചിരുന്ന കാര്‍ ആന്ധ്ര കര്‍ണ്ണാടക അതിര്‍ത്തിയിലെ കര്‍ണ്ണൂലിനടുത്തുള്ള പെബ്യാറിലാണ്‌
 വെച്ച അപകടത്തില്‍ പെടുകയായിരുന്നു.

ഇവര്‍ സഞ്ചരിച്ച കാര്‍ റോഡരികിലെ ഡിവൈഡറിലിടിച്ച് മറയുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്

അപകടവിവരമറിഞ്ഞ ബന്ധുക്കള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top