ഊട്ടിയില്‍ നിന്ന് മടങ്ങവെ ബൈക്കില്‍ ബസ്സിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്:  ഊട്ടിയില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ യൂവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ ബസ്സിടിച്ച ഒരാള്‍ മരിച്ചു കോഴിക്കോട് അരക്കിണര്‍ സ്വദേശി ബൈത്തറുള്ള ഫൈസല്‍ സാഹിറ ദമ്പതികളുടെ മകന്‍ ഫര്‍സീന്‍ അഹമ്മദ്(20) ആണ് മരിച്ചത്. കൂടയുണ്ടായിരുന്ന സുഹൃത്ത് പെരിന്തല്‍മണ്ണ ചെറുകുളമ്പ് സ്വദേശി പുത്തന്‍വീട്ടില്‍ മുഹമ്മദ് അമീനെ (22) നിസ്സാരപരിക്കുകളോടെ എടക്കര ഏറനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച പകൽ 2.30ന് തമിഴ്നാട് നാടുകാണി ചെക്ക് പോസ്റ്റിന് സമീപമായിരുന്നു അപകടം. മലപ്പുറത്ത് നിന്നും ഊട്ടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസുമായാണ്‌ കൂട്ടിയിടിച്ചത്‌.
അപകടം നടന്നയുടനെ ദേവാല സ്വദേശികൾ സഞ്ചരിച്ച കാറിലാണിവരെ ഏടക്കര ഏറനാട് ആശുപത്രിയിലെത്തിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസ്സിനടിയില്‍പെട്ടു .ബൈക്ക് ഓടിച്ചിരുന്ന ഫര്‍സീന്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കോഴിക്കോട് ലക്ഷ്യ ഇന്‍സ്‌ററിറ്റിയുട്ടിലെ സിഎ വിദ്യാര്‍ത്ഥിയാണ് മരിച്ച ഫര്‍സീന്‍. പിറകിലിരുന്നിരുന്ന അമീന്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീഴുകയായിരുന്നു.

അപകടം നടന്ന തമിഴനാട് സ്റ്റേഷൻ പരിധിയിലായതിനാൽ ദേവാല പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഫർസീൻ അഹമ്മദിന്റെ മൃതശരീരം നിലമ്പൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ഇർഫാൻ, ഇബ്രാഹിം.

Share news
error: Content is protected !!
Scroll to Top