തലപ്പാറയില്‍ നിയന്ത്രണംവിട്ട് പാലുമായി പോവുകയായിരുന്ന വാഹനം മറിഞ്ഞു

മലപ്പുറം ദേശീയപാത 66 തലപ്പാറയില്‍ പാലുമായി പോവുകയായിരുന്ന ദോസ്ത് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ 4:20ന് ആണ് അപകടം. തിരൂരങ്ങാടി പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ എതിര്‍ദിശയില്‍ നിന്നുവന്ന കാറ് മറിഞ്ഞ വാഹനത്തില്‍ ഇടിക്കുകയും സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.

പരിക്കേറ്റ പാല്‍ വാഹനത്തിലെ ഡ്രൈവറെ തൊട്ടടുത്ത സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top