Section

malabari-logo-mobile

ഒരു കോടി രുപയുടെ കുഴല്‍പ്പണവേട്ട : മലപ്പുറം, കണ്ണൂര്‍സ്വദേശികള്‍ അറസ്റ്റില്‍

HIGHLIGHTS : കണ്ണുര്‍ : ബംഗളുരുവില്‍ നിന്ന് മലപ്പുറത്തെക്ക് ടൂറിസ്റ്റ് ബസ് വഴി കടത്തുകയായിരുന്ന ഒരു കോടി രൂപയുടെ കുഴല്‍പ്പണം പോലീസ്

കണ്ണുര്‍ : ബംഗളുരുവില്‍ നിന്ന് മലപ്പുറത്തെക്ക് ടൂറിസ്റ്റ് ബസ് വഴി കടത്തുകയായിരുന്ന ഒരു കോടി രൂപയുടെ കുഴല്‍പ്പണം പോലീസ് പിടികുടി. വാഹന പരിശോധന നടത്തുകയായിരുന്ന ഇരിട്ടി എസ്‌ഐ പിസി സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് പണം പിടികുടിയത്. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം കല്ലേപ്പാടം സ്വദേശി ടിപി മുഹമ്മദ് അന്‍ഷാദ്(24), ഇരിട്ടി കാലാങ്കിയിലെ കെ.സി സോണിമോന്‍(35) എന്നിവരെ അറസ്റ്റ്‌ചെയ്തു.
ബംഗ്‌ളുരുവില്‍ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ്ബസ്സില്‍ നിന്നാണ് പണം കണ്ടെത്തിയത്. ഡ്രൈവറുടെ ക്യാബിനില്‍ രണ്ട് സഞ്ചിയിലാക്കി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു പണം. തുടര്‍ന്ന നടന്നചോദ്യംചെയ്യലില്‍ പണം തങ്ങളുടേതാണന്ന് അറസ്‌ററിലായവര്‍ സമ്മതിക്കുകായയിരുന്നു.

കുടുതല്‍ ചോദ്യം ചെയ്യലില്‍ ബംഗളുരില്‍ നിന്ന് മലപ്പുറത്തെത്തിക്കാന്‍ ഈ പണം രണ്ടുപേര്‍ തങ്ങളെ ഏല്‍പ്പിച്ചതാണെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി. കോഴിക്കോടെത്തുമ്പോള്‍ ആര്‍ക്കാണ് നല്‍കേണ്ടതെന്ന് ഫോണില്‍ വിളിക്കുമെന്നും അപ്പോള്‍ ആ സ്ഥലത്തിറങ്ങി പണം കൈമാറുവാനുമായിരുന്നത്രെ നിര്‍ദ്ദേശം.

sameeksha-malabarinews

മുത്തങ്ങ വഴിയുള്ള രാത്രികാല സര്‍വ്വീസിന് നിയന്ത്രണം വന്നപ്പോള്‍ ഇരിട്ടി കുട്ടുപാത വഴി ബംഗളുരുവില്‍ നിന്നും കേരളത്തിലേക്ക് ഈ വഴി കഞ്ചാവ് കുഴല്‍പ്പണമടക്കമുള്ള അനധികൃത കടത്ത് വ്യാപകമാവുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 10 തവണയാണ് ഈ റുട്ടില്‍ വെച്ച് കുഴല്‍പ്പണം പിടികൂടുന്നത്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!