കര്‍ണാടകയില്‍ ബിജെപിക്കെതിരെ പ്രചരണം നടത്തും: പ്രകാശ് രാജ്

മംഗളുരു : താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമല്ലെങ്ങിലും വരുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചരണം നടത്തുമെന്ന് പ്രശസ്ത സിനിമാതാരം പ്രകാശ് രാജ്.

അഴിമതിയേക്കാള്‍ വലിയ അപകടമാണ് വര്‍ഗ്ഗീയതയെന്നും. ഒരു ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയാല്‍ 10 മുസ്ലീം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരണമെന്ന് പറയുന്ന യോഗി ആദിത്യനാഥിനെയും ദളിതരെ നായകളോട് ഉപമിക്കുന്ന കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയെയും നേതാക്കളായി കാണാനാകില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ഇത്തരത്തില്‍ വര്‍ഗ്ഗീയത പരത്തി രാജ്യത്തിനു തന്നെ അപകടമാകുന്ന കക്ഷിക്കെതിരെ താന്‍ പ്രചരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

പൗരനെന്ന നിലയിലാണ് താന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ഒരു രാഷ്ട്രീയകക്ഷിയുടെ ആളായി ചിത്ര്ീകരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. മംഗളുരു പ്രസ് ക്ലബ്ബില്‍ വച്ച് നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുയായിരുന്നു പ്രകാശ് രാജ്

Share news
error: Content is protected !!
Scroll to Top