
താനൂര്‍: പട്ടരുപറമ്പില്‍ 3.83 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ പിടിയില്‍. വേങ്ങര ചുള്ളിപ്പറമ്പ് കിരീവീട്ടില്‍ അബ്ദുല്‍ റഷിദാ (46)ണ് അറസ്റ്റിലായത്. താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ നിര്‍ദേശപ്രകാരം നടത്തിയ വാഹന പരിശോധനയിലാണ് അറസ്റ്റ്.
താനൂരിലും പരിസരത്തും രണ്ടുവര്‍ഷമായി കുഴല്‍പ്പണം വി തരണംചെയ്യുന്നതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. താ നൂര്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജെ മറ്റം, എസ്‌ഐ ആര്‍ സുജിത്ത്, സീനിയര്‍ സിപിഒ പ്രദീപ്കുമാര്‍, സിപിഒമാരായ സുജിത്ത്, രാകേ ഷ്, രമ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പരപ്പന ങ്ങാടി കോടതിയില്‍ ഹാജരാ ക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



