വയനാടിനായി ചായക്കട ഒരുക്കി ഡി.വൈ.എഫ്.ഐ: സഹകരിച്ച് യൂത്ത്ലീഗ് നേതാക്കളുമെത്തി

തിരൂരങ്ങാടി : നന്മക്കൊപ്പം രാഷ്ട്രീയം മറന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സഹകരിച്ച് എത്തിയത് ശ്രദ്ധേയമായി. വയനാട് ദുരിതബാധിതര്‍ക്ക് ഡിവൈഎഫ്‌ഐ നിര്‍മ്മിക്കുന്ന വീടുകളുടെ ധനശേഖരണത്തിനായി ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ഈസ്റ്റ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ചായക്കടയിലേക്കാണ് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് യുഎ റസാഖിന്റെ നേതൃത്വത്തില്‍ ഭാരവാഹികളെത്തിയത്. ‘ചായ കുടിക്കാം വയനാടിന് കരുതലാകാം..’ എന്ന പ്രമേയത്തില്‍ തിരൂരങ്ങാടി ടൗണിലാണ് ചായക്കട ചലഞ്ച് സംഘടിപ്പിച്ചത്. ചായയും കടികളും കഴിച്ച് ഇഷ്ടമുള്ള തുക നല്‍കാം. ഒരു ചായ കുടിച്ചവരും 10 ചായയുടെ പണം നല്‍കുന്നതോടെ ക്യാമ്പയിന്‍ വലിയ ഹിറ്റായി. രാവിലെ മുതല്‍ രാത്രി എട്ട് വരെ ചലഞ്ചില്‍ പങ്കെടുക്കാന്‍ നിരവധി ആളുകളെത്തിയത് വലിയ തുക സമാഹരിക്കാന്‍ സഹായകമായി.

സിപിഐഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗം കെ രാമദാസ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി എ ടി ജാബിര്‍ അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എ ശിവദാസന്‍, ഏരിയ സെക്രട്ടറി തയ്യില്‍ അലവി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം പി ഇസ്മായില്‍, ഏരിയ കമ്മിറ്റി മെമ്പര്‍ അഡ്വ : സി ഇബ്രാഹിംകുട്ടി ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ടി നിയാസ്, ട്രഷറര്‍ കെ പി ബബീഷ്, മേഖല പ്രസിഡണ്ട് ഇജാസ് പൂങ്ങാടന്‍, സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി പി നൗഫല്‍, നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സുലൈഖ കാലൊടി, കൗണ്‍സിലര്‍മാരായ അരിമ്പ്ര മുഹമ്മദാലി, പി ആബിദ റബിയത്ത്,
മുന്‍സിപ്പല്‍ യൂത്ത്ലീഗ് പ്രസിഡണ്ട് സി എച്ച് അബൂബക്കര്‍, കേരള കലാസാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ അമ്പാടി ഹനീഫ, പി.കെ ഇസ്മായില്‍, പ്രീതി തെന്നല തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top