ആലപ്പുഴ : ആണ്‍വേഷം കെട്ടി ആള്‍മാറാട്ടം നടത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കു
്ട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശി സന്ധ്യയാണ് അറസ്റ്റിലായത്.
മാവേലിക്കര സ്വദേശിനിയായ പ്ലസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് കഴിഞ്ഞായാഴ്ച വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ചെങ്ങനൂര്‍ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന തട്ടിക്കൊണ്ടുപോകലിന്റെ കഥ പുറത്തുവരുന്നത്.
ചന്തു എന്ന വ്യാജ ഐഡി ഉപയോഗിച്ച് സോഷ്യല്‍ മീഡിയ വഴിയാണ് സന്ധ്യ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. ചാറ്റിങ്ങിലൂടെ അടുത്ത സൗഹൃദത്തിലായ പെണ്‍കുട്ടിയെ ദിവസങ്ങള്‍ക്ക് ശേഷം ആണ്‍വേഷത്തിലെത്തി മാവേലിക്കരയിലെ വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഒരു സ്ത്രീ തന്നെയാണെന്ന് തിരിച്ചറിയുന്നത്.
തുടര്‍ന്ന് ഇവരെ തൃശ്ശൂരില്‍ വെച്ച് കണ്ടെത്തുകയായിരുന്നു. സന്ധ്യക്കെതിരെ പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. നേരത്തെ ഇവര്‍ക്കെതിരെ 14 വയസ്സുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചതിന് പോക്‌സോ കേസുകള്‍ ഉണ്ട്.




