ആത്മീയ ചികിത്സയുടെ മറവില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം; തേഞ്ഞിപ്പലത്ത് സിദ്ധന്‍ അറസ്റ്റില്‍

തേഞ്ഞിപ്പലം; ആത്മീയ ചികിത്സയുടെ മറവില്‍ യുവതിയെ ലൈംഗികാതിക്രമണത്തിന് ഇരയാക്കിയെന്ന പരാതിയില്‍ സിദ്ധന്‍ അറസ്റ്റില്‍. തേഞ്ഞിപ്പലം വൈക്കത്ത് പാടത്ത് മുഹമ്മദ് റഫീഖ് എന്ന റഫീഖ് അഹ്‌സനിയെ ആണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത് .

27 കാരിയായ കോഴിക്കോട് വെള്ളയില്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്. ഭര്‍ത്താവിനൊപ്പം ചികിത്സക്കെത്തിയ യുവതിയെ ചേളാരിക്ക് സമീപം വൈക്കത്ത് പാടത്തെ റഫീഖ് അഹ്‌സനിയുടെ വീടിനോട് ചേര്‍ന്നുള്ള ചികിത്സാസ കേന്ദ്രത്തില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്.

രാത്രിയില്‍ ഇരുട്ടുമുറിയിലായിരുന്നു ആത്മീയ ചികിത്സ. കഴിഞ്ഞ സെപ്റ്റംബര്‍ 14 നായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ തേഞ്ഞിപ്പലം സി.ഐ എന്‍.ബി ഷൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്ത റഫീഖിന കോടതിയില്‍ ഹാജരാക്കി. ഭാര്യയും അഞ്ച് മക്കളുമുള്ളയാളാണ് റഫീഖ്.

Share news
error: Content is protected !!
Scroll to Top