കര്‍ഷക പ്രക്ഷേഭം ശക്തിപ്പെടുത്താന്‍ സെപ്റ്റംബര്‍ 25-ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാന്‍ മോര്‍ച്ച. സിംഗുവില്‍ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലാണ് തീരുമാനം. നേതാക്കള്‍ക്കു പുറമേ, തൊഴിലാളി സംഘടനാ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
രാജ്യതലസ്ഥാനാതിര്‍ത്തികള്‍ ഉപരോധിച്ചുള്ള കര്‍ഷകപ്രക്ഷോഭം ഒമ്പതുമാസം പിന്നിട്ടു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. വിവിധ മേഖലകളിലുള്ളവരെ അണിനിരത്തി ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
അതേസമയം കര്‍ഷകര്‍ക്കെതിരെ നയം സ്വീകരിക്കുന്ന ബി.ജെ.പി-യെ പരാജയപ്പെടുത്താനുള്ള ഉത്തര്‍പ്രദേശ് മിഷന് സെപ്റ്റംബര്‍ അഞ്ചിന് മുസാഫര്‍നഗറില്‍ റാലിയോടെ തുടക്കമാവും.




