Section

malabari-logo-mobile

സിനിമാസെറ്റിലെ പള്ളി പൊളിച്ച സംഭവം: രാഷ്ട്രീയ ബജരംഗദള്‍ നേതാവ് അറസ്റ്റില്‍

HIGHLIGHTS : കൊച്ചി:  മിന്നല്‍ മുരളി എന്നചിത്രത്തിനായി ആലുവ മണപ്പുറത്തിട്ട ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ച സംഭവത്തില്‍ പ്രധാനപ്രതി അറസ്റ്റില്‍. രാഷ്ഷട്രീയ...

കൊച്ചി:  മിന്നല്‍ മുരളി എന്നചിത്രത്തിനായി ആലുവ മണപ്പുറത്തിട്ട ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ച സംഭവത്തില്‍ പ്രധാനപ്രതി അറസ്റ്റില്‍. രാഷ്ഷട്രീയ ബജറംഗദള്‍ ജില്ല പ്രസിഡന്റ് രതീഷ് മലയാറ്റൂരാണ് അറസ്റ്റിലായത്. മറ്റുളള നാലുപേര്‍ക്കായി അന്വേഷണം തുടരുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. അങ്കമാലിയില്‍ വെച്ചാണ് രതീഷ് അറസ്റ്റിലായത്.

ടോവിനോ നായകനായ മിന്നല്‍ മുരളിയുടെ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മചിച് സെറ്റ് ആണ് തകര്‍ത്തത്. അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് നേതാവ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ ഇക്കാര്യം സമൂഹ്യമാധ്യമങ്ങളിലൂടെ തങ്ങളാണ് ഇത് ചെയ്തതെന്ന് വെളിപ്പെടുത്തുകായായിരുന്നു.

sameeksha-malabarinews

കാലടി ശിവക്ഷേത്രത്തിന് സമീപമായിരുന്നു ഈ സെറ്റിട്ടത്. കാലടി മണപ്പുറത്ത് ഇത്തരത്തില്‍ ഒരു സെറ്റ് ഉണ്ടാക്കിയത് ഹിന്ദുവിന്റെ അഭിമാനത്തിന് കോട്ടം ഉണ്ടാക്കിയെന്നും അതിനിലാണ് പൊളിച്ചതെന്നും ആയിരുന്നു. ഇന്ന് അറസ്റ്റിലായ മലയാറ്റൂര്‍ രതീഷിന്റെ നേതൃത്തിലാണ് സെറ്റ് പൊളിച്ചെതെന്നും ഈ പോസ്റ്റിലുണ്ടായിരുന്നു. കൂടാതെ കടുത്ത വര്‍ഗ്ഗീയപരാമര്‍ശങ്ങളും പോസ്റ്റിലുണ്ട്.

സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. തങ്ങളുടെ അനുമതി വാങ്ങിയ ശേഷമാണ് സെറ്റ് നിര്‍മ്മിച്ചതെന്നും വര്‍ഗ്ഗീയ വല്‍ക്കരിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നും കാലടി ശിവരാത്രി സമിതി പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വര്‍ഗ്ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുളള മണ്ണല്ല കേരളമെന്നും മുഖ്യമന്ത്രി ഇന്ന് രാവിലെ പറഞ്ഞിരുന്നു.

സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും, സിനിമപ്രവര്‍ത്തകരും കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. സോഷ്യല്‍മീഡയയില്‍ സെറ്റ് തകര്‍ത്തവര്‍ക്കെതിരുെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!