കരിപ്പൂരില്‍ ഒന്നരക്കിലോ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 1.59 കിലോഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.

ഇതിന് 70 ലക്ഷം രൂപ വിലവരും. ദുബായില്‍നിന്നെത്തിയ എസ്ജി 9711 സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഒരു കിലോ സ്വര്‍ണം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐകെ്‌സ് 346 ഹുബായ് വിമാനത്തിലെത്തിയ മാഹി സ്വദേശി അബ്ദുള്‍ നാസറില്‍ നിന്ന് ഗുളിക രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച 500 ഗ്രാം സ്വര്‍ണവും കണ്ടെടുത്തു.

കസ്റ്റംസ് അസി. കമീഷണര്‍ ടി.എ. കിരണ്‍, സൂപ്രണ്ടുമാരായ ഗംഗന്‍ദീപ് രാജ്, എം. ഉമാദേവി, ടി.എന്‍. വിജയ, ഇന്‍സ്‌പെക്ടര്‍മാരായ ടി.എസ്. അഭിലാഷ്, രോഹിത്ത് എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത.

Share news
error: Content is protected !!
Scroll to Top