HIGHLIGHTS : Onam Special...Pazham Prathaman
ഓണക്കാലത്തെ പ്രഥമനുകളില്‍ കേമനാണ് പഴ പ്രഥമന്‍. വളരെ എളുപ്പത്തില്‍ ഈ ഓണത്തിന് നിങ്ങള്‍ക്കും വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാം പഴ പ്രഥമന്‍.
ആവശ്യമുള്ള ചേരുവകള്‍
നേന്ത്ര പഴം-5 എണ്ണം
ശര്‍ക്കര-500 ഗ്രാം
നെയ്യ്- 100 ഗ്രാം
അണ്ടിപ്പരിപ്പ്-അരക്കപ്പ്
തേങ്ങാ കൊത്ത്-അരക്കപ്പ്
ജീരകപ്പൊടി-ഒരു ടീസ്പൂണ്‍
തേങ്ങ-3 എണ്ണം
ഒന്നാം പാല്‍ ഒരു കപ്പ്
രണ്ടാം പാല്‍ ഒരു ലിറ്റര്‍
മൂന്നാം പാല്‍ ഒന്നര ലിറ്റര്‍
തയ്യാറാക്കുന്ന വിധം
നേന്ത്രപ്പഴം തൊലിയും നാരും കളഞ്ഞ് ഒരു കുക്കറിലിട്ട് നാല് വിസില്‍ വരുത്തുക. നന്നായി വെന്ത ഈ പഴം മിക്‌സിയില്‍ അടിച്ചെടുക്കുക. ചുവട് കട്ടിയുള്ള പാത്രത്തിലേക്ക് ഇട്ട് നെയ്യ് ചേര്‍ത്ത് നന്നായി വഴറ്റുക. ഇത്കട്ടിയായി വരുമ്പോള്‍ ശര്‍ക്കര ഉരുക്കിയത് ഒഴിച്ച് നന്നായി ഇളക്കി കുറുകി വരുമ്പോള്‍ മൂന്നാം പാല്‍ ഒഴിച്ച് തിളപ്പിച്ച് കുറുകി വരുമ്പോള്‍ ജീരകപ്പൊടി രണ്ടാം പാല്‍ എന്നിവ ചേര്‍ത്ത് ഇളക്കുക.ഇത് കുറുകി വരുമ്പോള്‍ തീ ഓഫ് ചെയ്ത് ഇതിലേക്ക് ഒന്നാം പാല്‍ ഒഴിച്ച് നന്നായി ഇളക്കുക. ബാക്കിയുള്ള നെയ്യ് ഒരു പാത്രത്തില്‍ ഒഴിച്ച് ചൂടാക്കി അതിലേക്ക് തേങ്ങാ കൊത്തും അണ്ടിപ്പരിപ്പും നന്നായി ചുവക്കുന്നതുവരെ മൂപ്പിച്ച് പായസത്തിന് മുകളില്‍ ഒഴിക്കുക.ചൂടാറിയ ശേഷം രുചിയോടെ കഴിക്കാം.